പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23ന് ആരംഭിക്കും

single-img
4 February 2016

downloadപാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23ന് രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ആമുഖ പ്രസംഗത്തോടെ ആരംഭിക്കും. ഫെബ്രുവരി 29ന് പൊതുബജറ്റ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ലോക്സഭയിൽ അവതരിപ്പിക്കും. 25നാണ് റെയിൽ ബജറ്റ്. സാമ്പത്തിക സർവെ റിപ്പോർട്ട് 26ന് സഭയുടെ മേശപ്പുറത്ത് വെക്കും. കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.ബജറ്റ് സമ്മേളനം രണ്ട് സെഷനുകളായാണ് നടക്കുക. ആദ്യ സെഷൻ ഫെബ്രുവരി 23ന് തുടങ്ങി മാർച്ച് 16ന് അവസാനിക്കും. രണ്ടാം സെഷൻ ഏപ്രിൽ 25ന് ആരംഭിച്ച് മേയ് 13നും പൂർത്തിയാകും.