നിയമസഭാ തെരഞ്ഞെടുപ്പ് മെയ് മാസത്തിലേക്ക് നീട്ടരുതെന്ന് സിപിഐഎം

single-img
4 February 2016

evmനിയമസഭാ തെരഞ്ഞെടുപ്പ് മെയ് മാസത്തിലേക്ക് നീട്ടരുതെന്ന് സിപിഐഎം തിരഞ്ഞടെുപ്പ് കമ്മീഷന് മുമ്പാകെ ആവശ്യപ്പെട്ടു. തോമസ് ഐസക്കാണ് കമ്മീഷന് മുമ്പാകെ ആവശ്യം ഉന്നയിച്ചത്. ഏപ്രില്‍ ആദ്യ വാരമോ അവസാനവാരമോ തെരഞ്ഞെടുപ്പ് നടത്തണം.

എന്നാല്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ അവസാനമോ മെയ് ആദ്യ വാരമോ നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.ഏപ്രില്‍ അവസാനം തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും കമ്മീഷന്‍ ഇന്ന് ചര്‍ച്ച നടത്തും.