പിഎസ്‌സിക്ക് വിവരാവകാശ നിയമം ബാധകമാണന്ന് സുപ്രീംകോടതി

single-img
4 February 2016

pscc_425818732

പിഎസ്‌സിക്കും വിവരാവകാശ നിയമം ബാധകമെന്ന് സുപ്രീംകോടതി. ജോലിഭാരം കൂടുമെന്ന പിഎസ്‌സിയുടെ വാദം തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഉത്തരക്കടലാസ് പരിശോധിക്കുന്നവരുടെ പേരുവിവരങ്ങള്‍ ഒഴിച്ച് ബാക്കി വിവരങ്ങള്‍ വിവരാവകാശപ്രകാരം ചോദിച്ചാല്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.

2011ല്‍, ഭരണഘടനാ സ്ഥാപനമായ പിഎസ്‌സി സംശയത്തിനതീതമായി നിലകൊള്ളണമെന്നും വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുവഴി നടപടിക്രമങ്ങളിലെ സുതാര്യതയും വിശ്വാസ്യതയും കൂടുമെന്നും ഹൈക്കോടതി വിധി പറഞ്ഞിരുന്നു. ഈ വിധിക്കെതിരെയാണ് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.