കാന്‍സര്‍ രോഗികള്‍ക്ക് ചികില്‍സാ സഹായം നല്‍കുന്ന സുകൃതം പദ്ധതിയില്‍ മൂന്നു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെയും ഉള്‍പ്പെടുത്തും

single-img
4 February 2016

10671268_1525185331059223_2815534955542333366_n

തിരുവനന്തപുരം: അര്‍ബുദ രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സുകൃതം പദ്ധതിയില്‍ മൂന്നു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെയും ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രമാണ് ഇതുവരെ ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നത്.

ആര്‍.സി.സിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ പുലയനാര്‍കോട്ടയില്‍ 15 ഏക്കര്‍ സ്ഥലം വിട്ടുനല്‍കും. ഇവിടെ 178 കോടി രൂപ ചിലവില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു.