കേരളത്തില്‍ വികസനം വരാന്‍ ബി.ജെ.പി വരണം: അമിത് ഷാ

single-img
4 February 2016

downloadകേരളത്തില്‍ വികസനം വരാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളം ഭരിക്കുന്ന സര്‍ക്കാര്‍ അഴിമതിയുടെ പര്യായമായി മാറി, ടൈറ്റാനിയം, സോളാര്‍, നേഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് അഴിമതികളിലൂടെ ജനങ്ങളുടെ പണം കോണ്‍ഗ്രസ് പോക്കറ്റിലാക്കിയെന്ന് അമിത് ഷാ പറഞ്ഞു.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയുടെ കോട്ടയത്തെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇടതുപക്ഷം ഭരിക്കുമ്പോള്‍ കേരളം അന്ധകാരത്തിലാകും. വലതുപക്ഷം ഭരിച്ചാല്‍ കേരളം അഴിമതിയുടെ പിടിയില്‍പ്പെടും. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും പരസ്പരം ഏറ്റുമുട്ടുന്ന ചിത്രമാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ ബംഗാളില്‍ എത്തുമ്പോള്‍ അവര്‍ ഒന്നാണ്. നേരത്തെ ആലുവയില്‍ നടന്ന ബി.ജെ.പി സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തിലും അമിത് ഷാ പങ്കെടുത്തു. നിയമസഭാ തെരഞ്ഞടുപ്പില്‍ സ്വകരിക്കേണ്ട തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.