പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചത് അഞ്ച് ലൈറ്റും രണ്ട് ഫാനും

single-img
4 February 2016

Bank

അമൂല്യമായ വൈദ്യുതി ദുരുപയോഗം ചെയ്ത് പാലക്കാട് ജില്ലാ സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍. സഹകരണ ബാങ്കിന്റെ പ്രധാന ഓഫീസിനോട് ചേര്‍ന്നുള്ള തൊട്ടടുത്ത ഓഫീസിലാണ് മണിക്കൂറുകളോളം ഒരാവശ്യവുമില്ലാതെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി പാഴാക്കിക്കളയുന്നത്.

കഴിഞ്ഞദിവസം രാവിലെ 10.30 മുതല്‍ രണ്ട് മണിവരെ ഓഫീസിനകത്ത് ഉണ്ടായിരുന്ന ഒരാള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് അഞ്ച് ബള്‍ബും രണ്ട് ഫാനുമാണ്. ഈ ജീവനക്കാരന്‍ വിവിധ ആവശ്യങ്ങള്‍ക്കായി തൊട്ടടുത്ത പ്രധാന ഓഫീസിലേക്ക് പോയ സമയത്തും ഫാനും ലൈറ്റും പ്രവര്‍ത്തിക്കുകയായിരുന്നു. അഞ്ച് ജീവനക്കാര്‍ക്ക് ഓഫീസിനകത്ത് ഇരിക്കാന്‍ മേശകളുണ്ടെങ്കിലും കഴിഞ്ഞദിവസം ഇതില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് വന്നിട്ടുള്ളത്.

പക്ഷേ ഏറ്റവും രസകരമായ കാര്യം, ആവശ്യങ്ങള്‍ക്ക് വരുന്ന ആളുകള്‍ക്ക് സഹായകരമായ രീതിയില്‍ വരാന്തയില്‍ ഒരു ഫാനോ കുടിക്കാന്‍ വെള്ളമോ പോലും ഇല്ല എന്നുള്ളതാണ്. പാലക്കാട്ടെ കനത്ത ചൂടില്‍ സാധാരണക്കാര്‍ ക്ഷേമനിധി അടക്കാനായി വരി നില്‍ക്കുമ്പോഴാണ് ഒഴിഞ്ഞ കമസരകള്‍ കാറ്റുകൊള്ളുന്നത്. ജീവനക്കാര്‍ ഭക്ഷണം കഴിക്കുന്നതായി മറ്റും പോകുമ്പോഴൊന്നും ഫാനും ലൈറ്റുമൊന്നും നിര്‍ത്താറില്ലെന്നും ഓഫീസില്‍ സ്ഥിരം എത്തുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.