ഡി.ജി.പി ടി.പി സെൻകുമാറും എ.ഡി.ജി.പി ഹേമചന്ദ്രനും പ്രഗത്ഭരായ ഉദ്യോഗസ്ഥർ :ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

single-img
3 February 2016

rameshഫേസ്ബുക്ക് ഉപയോഗിച്ചതിന് ഡി.ജി.പിക്കെതിരായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാതനന്ദൻ നടത്തിയ പ്രസ്താവന രാഷ്ട്രീയപ്രേരിതമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എല്ലാവരും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. സാമൂഹ്യമാധ്യമം ഉപയോഗിക്കരുതെന്ന് പറയാൻ സാധിക്കില്ല. ഡി.ജി.പി ടി.പി സെൻകുമാറും എ.ഡി.ജി.പി ഹേമചന്ദ്രനും പ്രഗത്ഭരായ ഉദ്യോഗസ്ഥരാണ്. സോളാർ രേഖകൾ നഷ്ടപ്പെട്ടു എന്ന പരാതിയിൽ ഫയൽ ആവശ്യപ്പെട്ടിട്ടുണ്ട് ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലാണ് കുറ്റകൃത്യം ചെയ്യുന്നവർ ഏറ്റവും മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നത്. ക്രമസമാധാന പാലനത്തിൽ സംസ്ഥാനം മുന്നിലാണ്. 2014ൽ കൊലപാതകങ്ങളുടെ എണ്ണം 367 ആയിരുന്നെങ്കിൽ 2015ൽ ഇത് 315 ആയി-ചെന്നിത്തല വ്യക്തമാക്കി.