ചാപ്പല്‍-ഹെഡ്‌ലി പരമ്പര:ന്യൂസീലന്‍ഡിനോട് 159 റണ്‍സിന് ഒാസീസ് തോറ്റു

single-img
3 February 2016

1454508927242ഇന്ന് നടന്ന ചാപ്പല്‍-ഹെഡ്‌ലി പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ന്യൂസീലന്‍ഡിനോട് 159 റണ്‍സിന് ഒാസീസ് തോറ്റു. ഇതോടെ മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ ന്യൂസീലന്‍ഡ് 1-0ത്തിന് മുന്നിലെത്തി. സ്കോർ ന്യൂസീലന്‍ഡ് 307/8 (50.0 ov), ആസ്ട്രേലിയ 148 (24.2 ov).ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 307 റണ്‍സ് നേടി.എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 24.2 ഓവറില്‍ 148 റണ്‍സിന് പുറത്താവുകയായിരുന്നു. ആറ് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് രണ്ടക്കം പോലും കാണാന്‍ സാധിച്ചില്ല.