മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍.

single-img
3 February 2016

Hindu-Cremationമൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍. വിറകുകത്തിച്ച് സംസ്കരിക്കുന്നത് പരിസ്ഥിതി മലിനീകരവും ചിതാഭസ്മം നദിയിലൊഴുക്കുന്നത് ജലമലിനീകരണവും സൃഷ്ടിക്കും. ബദല്‍ മാര്‍ഗങ്ങള്‍ പരിസ്ഥിതി മന്ത്രാലയം പരിശോധിക്കണമെന്നും ദേശിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.

രാജ്യ തലസ്ഥാനത്ത് ഉള്‍പ്പെടെ ഇത്തരത്തില്‍ മലിനീകരണം വ്യാപിക്കുകയാണ്. ഓരോ നാടുകളിലെയും സംസ്കാരമനുസരിച്ചാണ് മതവിഭാഗങ്ങള്‍ സംസ്കാരങ്ങള്‍ കൊണ്ടുവന്നത്. ധാരാളം മരമുള്ള സ്ഥലങ്ങളില്‍ വിറക് ഉപയോഗിച്ച് കത്തിച്ച് മൃതദേഹം സംസ്കരിക്കുന്നുണ്ട്. അതില്ലാത്ത സ്ഥലങ്ങളില്‍ മൃതദേഹം മണ്ണില്‍ കുഴിച്ചിട്ടു സംസ്കരിക്കുകയാണ് ചെയ്യുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി ഈ രീതികളില്‍ മാറ്റം വരുത്തണം.
വൈദ്യുതിയും സിഎന്‍ജിയുമുപയോഗിക്കുന്ന ശ്മശാനങ്ങള്‍ ഉപയോഗിക്കണമെന്നും. ബോധവല്‍ക്കരണത്തിന് മതനേതാക്കള്‍ മുന്‍കൈയെടുക്കണമെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. ജസ്റീസ് യു.ഡി.സാല്‍വി അധ്യക്ഷനായ ബഞ്ചാണ് നിരീക്ഷണം നടത്തിയത്. അഭിഭാഷകനായ ഡി.എം.ഭല്ലയുടെ ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം.