എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പായി

single-img
3 February 2016

download (1)എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പായി. നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കി. ചര്‍ച്ചയിലെ തീരുമാനം പരിഗണിച്ച്‌ സമരം അവസാനിപ്പിക്കുന്നതായി ചര്‍ച്ചയ്‌ക്ക് ശേഷം സമരവേദിയിലെത്തിയ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാന്ദന്‍ പ്രഖ്യാപിച്ചു. ഇതോടെ കഴിഞ്ഞ ഒമ്പത്‌ ദിവസമായി തിരുവനന്തപുരത്ത്‌ നടന്നുവന്ന സമരമാണ്‌ അവസാനിച്ചത്‌.610 പേരെക്കൂടി ഉള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പട്ടിക പുതുക്കി നിശ്ചയിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് 20,000 രൂപ അധിക ശമ്പളം തുടങ്ങിയവയാണ് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങള്‍.ദുരിത ബാധിതരെ മൂന്ന്‌ ഗണങ്ങളിലായി തിരിച്ച്‌ ആവശ്യങ്ങള്‍ പരിശോധിച്ച്‌ തീരുമാനമെടുക്കുന്നതിന്‌ മൂന്നംഗ സമിതിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിത ബാധിതര്‍ക്ക്‌ മൂന്ന്‌ ലക്ഷം രൂപവരെ സര്‍ക്കാര്‍ ധനസഹായം നല്‍കും. ദുരന്തബാധിത മേഖലയില്‍ ഈ മാസം അഞ്ച് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താനും ചര്‍ച്ചയില്‍ തീരുമാനമായി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, കൃഷി മന്ത്രി കെ.പി മോഹനന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.