പതിനാറു വയസ്സുകാരനായ തന്റെ മകനെ തന്നില്‍ നിന്നും പറിച്ചെടുത്ത റോഡിലെ അപകടം വിതയ്ക്കുന്ന കുഴികളെ സ്വന്തമായി നികത്തിയെടുക്കുന്ന ഒരച്ഛന്‍

single-img
3 February 2016

Dadrao

മുംബൈയിലെ തിരക്കേറിയ ഹൈവേയില്‍ സമയംപോലും മനാക്കാതെ വെറും കൈകള്‍ കൊണ്ട് അപകടം വിതയ്ക്കുന്ന കുഴികള്‍ നികത്തുന്ന ഒരാള്‍. അദ്ദേഹമാണ് ദദ്‌റാവു ബില്‍ഹോര്‍. തന്റെ മകനുണ്ടായ ഗതി മറ്റൊരാളുടെ മകനുണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ഒരു മധ്യവയസ്‌കന്‍.

തന്റെ യാത്രയില്‍ വഴിയില്‍ ഗട്ടറുകള്‍ കണ്ടാല്‍ ദദ്‌റാവു അതു നികത്തിയശേഷമേ മുന്നോട്ടുപോകൂ. ഭ്രാന്തോ അല്ലെങ്കില്‍ വിനോദമോ ഒന്നുമല്ല അത്. മാസങ്ങള്‍ക്കു മുമ്പ് തന്റെ എല്ലാമെല്ലാമായിരുന്ന മകനെ തന്നില്‍ നിന്നകത്തിയത് ഇത്തരത്തിലുള്ള ഒരു ഗട്ടറാണെന്ന തിരിച്ചറിവില്‍ നിന്നുമാണ് ഈ പ്രവര്‍ത്തി.

തന്റെ മകന്റെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ മകന്റെ മരണത്തോടെയാണ് റോഡിനു നടുവിലെ കുഴികള്‍ വിതക്കുന്ന അപകടത്തെക്കുറിച്ച് താന്‍ ശരിക്കും ബോധവാനായതെന്ന് ദാദ്‌റാവു പറയുന്നു. ഇനിയാര്‍ക്കും അത്തരത്തില്‍ ഒരപകടം സംഭവിക്കരുതെന്ന് മനസ്സുരുകി താന്‍ ആഗഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോളിടെക്‌നിക് കോളജില്‍ അഡ്മിഷന്‍ കഴിഞ്ഞ് തിരിച്ചു വരവെ കഴിഞ്ഞ ജൂലൈയിലാണ് ദാദ്‌റാവുവിന്റെ പതിനാറു വയസുകാരന്‍ മകന്‍ പ്രകാശ് അപകടത്തില്‍ പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വിജയ്‌നഗറില്‍ പച്ചക്കറി വിറ്റാണ് ദാദ്‌റാവു ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. എന്നാല്‍ അതിനിടയിലും കഴിഞ്ഞ കുറേ മാസങ്ങള്‍ക്കിടയില്‍ നഗരത്തിലെപ്രധാനപ്പെട്ട റോഡികളിലെയെല്ലാം കുഴികള്‍ നികത്തിക്കഴിഞ്ഞു അദ്ദേഹം. മകനു സംഭവിച്ച ദുരന്തത്തെ ഉള്‍ക്കൊള്ളാന്‍ ഇനിയും അദ്ദേഹത്തിഗനായിട്ടില്ല എന്നുള്ളതാണ് സത്യം.