ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി പറഞ്ഞ ആള്‍ക്കു നേരെ ഒഞ്ചിയത്ത് ആക്രമണം

single-img
3 February 2016

Hot Blood Wallpapersടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി പറഞ്ഞ ആള്‍ക്കു നേരെ ഒഞ്ചിയത്ത് ആക്രമണം. കുന്നുമ്മക്കര പുതിയോട്ടില്‍ മീത്തല്‍ പ്രമോദിനാണ് പരിക്കേറ്റത്. പട്ടിക ഉപയോഗിച്ചുള്ള അടിയില്‍ പ്രമോദിന്റെ തലയ്ക്കു സാരമായ പരിക്കേറ്റു.

തലയില്‍ ആന്തരിക രക്തസ്രാവമുണ്ട്. ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കും പരിക്കേറ്റു. കോട്ടായി സജിത് (38), ഹരിദാസ് (47) എന്നിവര്‍ മാഹി ഗവ.ആശുപത്രിയില്‍ ചികിത്സ തേടി.

ടി.പി. കേസില്‍ കൊലയാളികള്‍ക്ക് വഴികാണിച്ചുകൊടുത്തവര്‍ക്കെതിരെയുള്ള പ്രധാന സാക്ഷിയായിരുന്നു പ്രമോദ്. കഴിഞ്ഞ ദിവസം രാത്രി ഒഞ്ചിയം മലോല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിനു സമീപമാണ് സംഭവം. ക്ഷേത്രത്തിനടുത്ത കാളംകൂടത്ത് മനോജന്‍ എന്ന ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിനുനേരെ സംഘം അക്രമം നടത്തിയിരുന്നു. ഇവിടെയുള്ള സ്ത്രീകളുടെ നിലവിളികേട്ട് ഓടിയെത്തിയതാണ് പ്രമോദും സുഹൃത്തുക്കളും. ഇതിനിടയിലാണ് ടിപി കേസില്‍ സാക്ഷിപറഞ്ഞയാളാണെന്നു പറഞ്ഞ്് പ്രമോദിനെ ആക്രമിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തിലാണ് പ്രമോദ്.