വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിന് തിരിച്ചടി

single-img
3 February 2016

vizhinjam-525വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിന് തിരിച്ചടി. വിഴിഞ്ഞം പദ്ധതിക്കെതിരായ ഹരജികള്‍ പരിഗണിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണലിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ സുപ്രീംകോടതി നീക്കി.

ആറാഴ്ചക്കകം കേസില്‍ വാദം കേട്ട് വിധി പറയാനും സുപ്രീംകോടതി ഹരിത ട്രൈബ്യൂണലിന് നിര്‍ദ്ദേശം നല്‍കി. ട്രൈബ്യൂണലിന്റെ അന്തിമതീരുമാനം വരുന്നത് വരെ നിര്‍മാണവുമായി മുന്നോട്ട് പോകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.