മൂന്നാം ക്ലാസ് തോറ്റ സാഗര്‍ പ്രസാദ് ശര്‍മ എന്നയാള്‍ ആഗ്രഹങ്ങളെ കൈവിടാതെ പ്രയത്‌നിച്ചുണ്ടാക്കിയത് ഒരു ഹെലികോപ്ടര്‍

single-img
3 February 2016

Heli

ആഗ്രഹങ്ങള്‍ക്ക് പരിധിയില്ല. കൂട്ടത്തില്‍ ദൃഢനിശ്ചയവും കഠിന പ്രയത്‌നവും ഉണ്ടെങ്കില്‍ എല്ലാ ആഗ്രഹങ്ങളും ഫലപ്രാപ്തിയിലുമെത്തും. ഇക്കാര്യം തെളിയിച്ചിരിക്കുകയാണ് സാഗര്‍ പ്രസാദ് ശര്‍മ എന്നയാള്‍. മൂന്നാം കഌസില്‍ തോറ്റ സാഗര്‍ പ്രസാദ് തന്റെ ആഗ്രഹ പ്രകാരം സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ നിര്‍മിച്ചാണ് ലോകത്തെ അത്ഭുതപ്പെടുത്തിയത്.

അസാമിലെ ധെമഞ്ചി ജില്ലയിലെ ദിമൊ വില്ലേജിലാണ് ശര്‍മയുടെ താമസം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹെലികോപ്റ്റര്‍ നിര്‍മാണത്തിലായിരുന്നു ശര്‍മ. പവന്‍ ശക്തി എന്നാണ് തന്റെ ഹെലികോപ്റ്ററിന് ശര്‍മ നല്‍കിയിരിക്കുന്ന പേര്. ഹെലികോപ്ടറിന്റെ നിര്‍മ്മാണത്തിനായി അദ്ദേഹത്തിന് 15 ലക്ഷത്തോളം രൂപയും ചിലവായിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ സ്വപ്‌നം കൂട്ടുഒകാരോട്പറഞ്ഞപ്പോള്‍ അവര്‍ തശന്ന കളിയാക്കിയെന്ന് സാഗര്‍പ്രസാദ് പറയുന്നു. എന്നാല്‍ ലക്ഷ്യത്തില്‍ നിന്നും പിന്മാറാതെ പ്രവര്‍ത്തിച്ച് ഒടുവില്‍ തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നുവെന്നും ശര്‍മ പറഞ്ഞു. ഒരു എഞ്ചിനിയറോ ഒന്നും അല്ല ശര്‍മ സ്വന്തമായി നിര്‍മ്മിച്ച ഹെലികോപ്ടര്‍ എന്തായാലും വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്.