മന്ത്രി കെ സി ജോസഫിനെതിരെ കോടതിയലക്ഷ്യ കേസ്

single-img
2 February 2016

download (1)ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ വിമര്‍ശിച്ച മന്ത്രി കെ.സി ജോസഫിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തു.ഈ മാസം 16-ന് മന്ത്രി നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. അഡ്വക്കറ്റ് ജനറലിൻെറ മറുപടി സ്വീകരിക്കാതെയാണ് മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് ജസ്റ്റിസുമാരായ തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, സുനിൽ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നടപടിയെടുത്തത്.’ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ ഓരിയിട്ടാല്‍ കുറ്റപ്പെടുത്താനാകുമോ’ എന്നാണ് ജഡ്ജിയെ വിമര്‍ശിക്കാന്‍ കെ.സി ജോസഫ് ഉപയോഗിച്ച വാക്കുകള്‍. കഴിഞ്ഞ ജൂലായില്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു വിമര്‍ശം.മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വി.ശിവന്‍ കുട്ടി എം.എല്‍.എയാണ് ഹര്‍ജി നല്‍കിയത്.