ബിജു രമേശിനെതിരെ ചെന്നിത്തല മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും

single-img
2 February 2016

ramesh chennithala

ബാർകോഴ വിഷയത്തിൽ ബിജുരമേശിനെതിരെ ആഭ്യന്തരമന്ത്രി രമേശ്‌ചെന്നിത്തല നിയമ നടപടിക്ക് ഒരുങ്ങുന്നു. തനിക്ക് കോഴനൽകിയെന്ന ബിജു രമേശിന്‍റെ ആരോപണം അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്ന് ചെന്നിത്തല പറഞ്ഞു. ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും കോഴ നല്‍കിയെന്ന ഗുരുതര ആരോപണമാണ് കഴിഞ്ഞദിവസം ബിജുരമേശ് ഉന്നയിച്ചിരുന്നത്.

കെപിസിസി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തലക്ക് രണ്ടുകോടി രൂപ നല്‍കിയതായി കഴിഞ്ഞ ദിവസം ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇത് അടിസ്ഥാന രഹിതവും അപകീര്‍ത്തികരവുമാണെന്ന് കാണിച്ചാണ് ചെന്നിത്തല നിയമനടപടിക്കൊരുങ്ങുന്നത്.