ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ സൗജന്യ മരുന്ന് വിതരണ സൗകര്യമൊരുക്കി ആം ആദ്മിസര്‍ക്കാര്‍

single-img
2 February 2016

Am Admi

സാധാരണക്കാര്‍ക്ക് ആശ്വാസമായി വീണ്ടും ആംആദ്മി സര്‍ക്കാര്‍. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ സൗജന്യ മരുന്ന് വിതരണ സൗകര്യമൊരുക്കിയാണ് ആം ആദ്മി സര്‍ക്കാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ആദ്യഘട്ടത്തില്‍ അഞ്ച് ആശുപത്രികളിലാണു പദ്ധതി നടപ്പാക്കുകയെന്നു ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ അറിയിച്ചു.

ഡോ. ബാബാ സാഹബ് അംബേദ്കര്‍ ആശുപത്രി, ദീന്‍ ദയാല്‍ ആശുപത്രി, ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രി, ഗുരു തേജ് ബഹാദുര്‍ ആശുപത്രി എന്നിവിടങ്ങളിലാണു തുടക്കത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചതായും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനുവരിയില്‍ പദ്ധതിയുടെ വിവിധ വശങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനായി ഡല്‍ഹി ആരോഗ്യ മന്ത്രാലയം എയിംസ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു.