ആഗോളതലത്തില്‍ ക്രൂഡോയില്‍ വില നാലു ഡോളര്‍ കുറഞ്ഞപ്പോള്‍ ഇവിടെ കേന്ദ്രസര്‍ക്കാരിന്റെ വക ഒന്നര രൂപയോളം നികുതിവര്‍ദ്ധനവ്

single-img
2 February 2016

petrol

ആഗോളതലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞതിനു മറുപടിയായി രാജ്യശത്ത ജനങ്ങള്‍ക്ക് എണ്ണകമ്പനികളുടെ അപമാനം. അസംസ്‌കൃത എണ്ണയുടെ വില ഞായറാഴ്ച വീപ്പയ്ക്ക് നാലുഡോളര്‍ കുറഞ്ഞതിനിടെ പെട്രോളിന് വെറും നാല് പൈസയും ഡീസലിന് മൂന്ന് പൈസയും കുറച്ചാണ് എണ്ണ കമ്പനികള്‍ ജനങ്ങളെ അപമാനിച്ചത്.

ഈ നാണംകെട്ട വിലക്കുറവിന് കാരണമായത് കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച എക്‌സൈസ് നികുതി കൂട്ടിയതായിരുന്നു. നികുതി വര്‍ദ്ധന ഒഴിവാക്കിയിരുന്നെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 1.04 രൂപയും ഡീസല്‍ വില ലിറ്ററിന് 1.53 രൂപയും കുറയേണ്ടതായിരുന്നു. പകരം ശനിയാഴ്ച പെട്രോളിന് ഒരു രൂപയും ഡീസലിന് ഒന്നര രൂപയും എക്‌സൈസ് നികുതി കൂട്ടി ജനങ്ങളില്‍ അധികഭാരമടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.

ഇപ്പോള്‍ 33.27 ഡോളറാണ് ഇന്നലെ ഒരു ബാരല്‍ ക്രൂഡോയില്‍ വില. നടപ്പു സാമ്പത്തിക വര്‍ഷം അഞ്ച് തവണയായി പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 4.02 രൂപയും ഡീസലിന് 6.97 രൂപയും കൂട്ടിയിട്ടുണ്ട്. ഈയിനത്തില്‍ 17,000 കോടി രൂപയാണ് അധിക വരുമാനം ലഭിച്ചിരിക്കുന്നത്. ൃ

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 59.95 രൂപയും ഡീസലിന് 44.68 രൂപയുമാണ് പുതിയ വിലനിരവാരം. യഥാര്‍ത്ഥത്തില്‍ പെട്രോള്‍ 55.93 രൂപയ്ക്കും ഡീസല്‍ 37.71 രൂപയ്ക്കും കിട്ടേണ്ടതാണ് കേന്ദ്രസര്‍ക്കാരിന്റെ നികുതി വര്‍ദ്ധനവിലൂടെ ഇല്ലാതാക്കിയത്.