പ്രധാനമന്ത്രിയുടെ കൈവശം 4700 രൂപ മാത്രം; ആകെ സമ്പാദ്യം 1.41 കോടി രൂപ

single-img
2 February 2016

modi_mannkibaat_address_air_650

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയില്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 4,700 രൂപ മാത്രമാണുള്ളതെന്ന് റിപ്പോര്‍ട്ട്. സ്ഥാവര-ജംഗമ വസ്തുക്കള്‍ ഉള്‍പ്പടെ ആകെ സമ്പാദ്യം 1.41 കോടി രൂപയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2014 ഓഗസ്റ്റിലെ അര്‍ധസാമ്പത്തിക വര്‍ഷത്തെ സ്വത്തു വിവരം വെളിപ്പെടുത്തിയപ്പോള്‍ പ്രധാനമന്ത്രിയുടെ കൈവശം 38,700 രൂപ ഉണ്ടായിരുന്നു. ഇപ്പോള്‍ വെറും 4,700 രൂപയായി കുറഞ്ഞിരിക്കുകയാണ്. 2014 മേയ് 26നാണു മോദി പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തിയ സ്വത്ത് വിവരക്കണക്കുകളനുസരിച്ചു മോദിക്കു സ്വന്തമായി വാഹനമില്ല, ഡല്‍ഹിയില്‍ ബാങ്ക് അക്കൗണ്ട് പോലുമില്ല. ബാങ്കില്‍ നിക്ഷേപമുള്ളത് ഗുജറാത്തില്‍ മാത്രമാണ്. 45 ഗ്രാം വീതമുള്ള നാലു സ്വര്‍ണ മോതിരങ്ങള്‍ക്ക് 1.19 ലക്ഷം രൂപ മതിക്കും. 1.99 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് നിക്ഷേപവും

മോദിയുടെ പേരില്‍ 13 വര്‍ഷം മുമ്പു വാങ്ങിയ ഒരു പുരയിടത്തിന്റെ വില 25 മടങ്ങ് വര്‍ധിച്ചതാണ് സ്വകാര്യ സ്വത്ത് 1.41 കോടി രൂപയായി ഉയരാനിടയാക്കിയത്. 2014 ഓഗസ്റ്റില്‍ ഇത് 1,26 കോടി രൂപയായിരുന്നു.