400 വര്‍ഷത്തെ വിലക്ക് നീക്കി സ്ത്രീകളെയും ദളിതരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച് ഗര്‍വാളിലെ പരശുരാമക്ഷേത്രം

single-img
2 February 2016

Parshuram Temple in Uttarkashi

400 വര്‍ഷത്തെ വിലക്ക് നീക്കി സ്ത്രീകളെയും ദളിതരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച് ഗര്‍വാളിലെ പരശുരാമക്ഷേത്രം. നാനൂറു വര്‍ഷമായി പിന്തുടര്‍ന്നു വന്ന വിലക്ക് നീക്കുകമാത്രമല്ല, മൃഗബലി അടക്കമുള്ള പ്രാചീന ആചാരങ്ങളും ക്ഷേത്രത്തില്‍ ഇനി നടത്തില്ലെന്നും ക്ഷേത്രം അധികാരികള്‍ പ്രതിജ്ഞയെടുത്തു.

സ്ത്രീകള്‍ക്കും ദലിതര്‍ക്കും പഴയ ആചാരങ്ങളില്‍ മാറ്റം വരുത്തി ഇനി ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് പ്രഖ്യാപിച്ചത് പരശുരാമ ക്ഷേത്രത്തിലെ ക്ഷത്രമാനേജ്‌മെന്റാണ്. ഈ വാര്‍ത്തയറിഞ്ഞ് ദലിത് നേതാക്കള്‍ സന്തോഷം പങ്കുവെച്ചു. മാനേജ്‌മെന്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇനിയും 339 ക്ഷേത്രങ്ങളില്‍ കൂടി പ്രവേശിക്കുവാനുള്ള അവകാശം നേടിയെടുക്കേണ്ടതുശണ്ടന്നുമാണ് അവര്‍ പറഞ്ഞത്.

ക്ഷേത്രമാനേജ്‌മെന്റ്, തങ്ങള്‍ എടുത്ത തീരുമാനത്തെ കാലത്തിനൊത്തുള്ള മുന്നേറ്റമായി മാത്രം കണ്ടാല്‍ മതിയെന്ന നിലപാടിലാണ്. ദൈവത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഈ സന്ദേശം എല്ലാ വിഭഗത്തില്‍പ്പെട്ട ജനങ്ങള്‍ക്കും മനസിലാക്കിക്കൊടുക്കുവാന്‍ വേണ്ടിയാണ് പഴയ ആചാരങ്ങളെ ലംഘിക്കാന്‍ തങ്ങള്‍ തയാറായതെന്നും ക്ഷേത്രമാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ ജവഹര്‍ സിങ് ചൗഹാന്‍ അറിയിച്ചു.