കടൽക്കൊല കേസിൽ പ്രതികളെ വിട്ടയക്കാൻ പ്രധാനമന്ത്രി മോദി ഇടപെട്ടതായി ആരോപണം

single-img
2 February 2016

33018401

അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ സോണിയാഗാന്ധിക്കും കുടുംബത്തിനുമെതിരെ തെളിവ് നൽകിയാൽ കടല്‍ക്കകൊല ക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിട്ടയക്കാന്‍ സഹായിക്കാമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി ഉറപ്പു നല്‍കിയതായി വെളിപ്പെടുത്തൽ.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് പറഞ്ഞതായാണു വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുന്നത്.ബ്രിട്ടീഷ് ആയുധ ഏജന്‍റ് ക്രിസ്ത്യന്‍ മിഷേല്‍ കടല്‍ക്കൊലക്കേസ് പരിഗണിക്കുന്ന രാജ്യാന്തര കോടതിക്കെഴുതിയ കത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്.
അഗസ്റ്റാ വെസ്റ്റ്ലാന്‍ഡില്‍ നിന്ന് 13 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത് ഇന്ത്യ 2013ല്‍ റദ്ദാക്കിയിരുന്നു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്പനി കൈക്കൂലി നല്‍കിയെന്ന് ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചതോടെയാണ് കരാര്‍ റദ്ദായത്.

ടെലിഗ്രാഫ് ദിനപത്രമാണു ഇതു സംബന്ധിച്ച് ഗൗരവകരമായ വാർത്ത പുറത്ത് കൊണ്ട് വന്നത് .

ഹാംബര്‍ഗിലും ഹേഗിലും ഉള്ള രാജ്യാന്തര കോടതികള്‍ക്ക് കത്തെഴുതിയ മിഷേല്‍ സോണിയാഗാന്ധിയുടെ കുടുംബത്തിനെതിരെ മോദി ഇറ്റലിയോട് തെളിവ് തേടിയെന്ന് ആരോപിച്ചു. ഹെലികോപ്റ്റര്‍ ഇടപാടില്‍ അന്വേഷണം നേരിടുന്ന മിഷേല്‍ ഉള്‍പ്പടെയുള്ള ഏജന്‍റുമാര്‍ക്ക് സോണിയയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന തെളിവ് നല്‍കാന്‍ മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സിയോട് ആവശ്യപ്പെട്ടെന്ന് കത്തില്‍ പറയുന്നുണ്ട്.

2012 ഫെബ്രുവരി 15-ന് കേരളത്തിലെ കൊല്ലം ജില്ലയിലെ നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ രണ്ട് ഇന്ത്യാക്കാർ ഇന്ത്യൻ സമുദ്രത്തിൽ ഇറ്റാലിയൻ നാവികർ കൊലപ്പെടുത്തിയിരുന്നു. ഇതിലെ പ്രതികളായ ഇറ്റാലിയൻ നാവികരെ രക്ഷപെടുത്താമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നൽകിയെന്ന ആരോപണമാണു ഇപ്പോൾ ഉയർന്നിരിക്കുന്നത്.നേരത്തെ സോണിയ ഗാന്ധി ഇറ്റാലിയൻ നാവികരെ രക്ഷപെടുത്താൻ ശ്രമിക്കുന്നെന്ന് മോദി ആരോപിച്ചിരുന്നു