റബര്‍ കര്‍ഷരുടെ പ്രശ്‌നങ്ങൾ: ജോസ് കെ.മാണി എം.പിക്ക് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് നിര്‍മലാ സീതാരാമന്‍

single-img
2 February 2016

Jose-K-Maniറബര്‍ കര്‍ഷരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് തന്നെ സന്ദര്‍ശിച്ച ജോസ് കെ.മാണി എം.പിക്ക് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് കേന്ദ്രവാണിജ്യ മന്ത്രി നിര്‍മലാ സീതാരാമന്‍.കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുക മാത്രമാണ് ചെയ്തത്.റബര്‍ വിഷയത്തില്‍ മറ്റ് എം.പിമാരും നേതാക്കളും നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. അതു പോലെ തന്നെയാണ് ജോസ് .കെ മാണിയും വന്ന് കണ്ടത് മന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് എം.പി. മാരായ ജോസ് കെ. മാണിയും ജോയ് ഏബ്രഹാമും നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത്.