മുഖ്യമന്ത്രിയും എ.ജിയും ഡി.ജി.പിയും കൂടിക്കാഴ്ച നടത്തി.

single-img
2 February 2016

Oommen_Chandy_852753fനെടുമ്പാശ്ശേരി: അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസിഫലി എന്നിവരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി.സോളാര്‍ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു തിരക്കിട്ട ചര്‍ച്ചകള്‍. കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വി.ഐ.പി ക്യാമ്പിനിലായിരുന്നു കൂടിക്കാഴ്ച. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ കൊച്ചിയില്‍ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി അത് റദ്ദാക്കി ഹെലിക്കോപ്ടര്‍ മാര്‍ഗം കോഴിക്കോട്ടേക്ക് പോകും. അവിടെ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും.