ടവറിനു മുകളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ജനം തല്ലി താഴെയിറക്കി

single-img
2 February 2016

mobile-tower

മൊബൈല്‍ ടവറിനു മുകളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ജനം തല്ലി താഴെയിറക്കി. ജോലി നഷ്ടപ്പെട്ട ദുഃഖത്തില്‍ ടവറില്‍ കയറി ജീവനൊടുക്കാന്‍ ശ്രമം നടത്തിയ ധുര സ്വദേശിയായ ജയപാലനെയാണ് നാട്ടുകാര്‍ താഴെയിറക്കിയത്. സെയ്ദാപ്പേട്ട് മൊബൈല്‍ ടവറില്‍ കയറിയാണു മന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

പൊലീസും അഗ്‌നിശമനസേനയും എത്തി താഴെ ഇറങ്ങാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇയാള്‍ കൂട്ടാക്കാതിരുന്നതോടെ സമീപവാസികളായ പത്തോളം യുവാക്കള്‍ ടവറില്‍ കയറുകയായിരുന്നു. താഴെ ഇറക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തതിനെ തുടര്‍ന്ന് ഇവര്‍ അടി തുടങ്ങി. പിന്നീട് അഗ്‌നിശമന സേന കൂടി ഇടപെട്ട് ബലമായി പിടിച്ചു താഴെയിറക്കുകയായിരുന്നു.

ചെന്നൈയിലെ സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തന്നെ കാരണമില്ലാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.