നാട്ടിലാകെ ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോൾ ഡി.ജി.പി കോളേജ് കുട്ടികളെ പോലെ ഫെയ്‌സ്ബുക്കില്‍ കളിച്ച് നടക്കുകയാണെന്ന് വി.എസ്

single-img
2 February 2016

vs22_4സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും നാട്ടിലാകെ ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോഴും ഡി.ജി.പി കോളേജ് കുട്ടികളെ പോലെ ഫെയ്‌സ്ബുക്കില്‍ കളിച്ച് നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

ഡി.ജി.പി ലോ ആന്‍ഡ് ഓര്‍ഡര്‍ എന്നല്ല ഡി.ജി.പി ഫെയ്‌സ്ബുക്ക് എന്നാണ് പറയേണ്ടത്. സോളാര്‍കേസ് തേച്ചുമാച്ചു കളയാന്‍ ഡി.ജി.പി ശ്രമിക്കുകയാണ്.മുഖ്യമന്ത്രിമാരുടേയും മറ്റുമന്ത്രിമാരുടേയും അഴിമതികള്‍ തേച്ചുമാച്ചുകളയുന്നതിലാണ് ഡി.ജി.പിയുടെ ജാഗ്രതയെന്നും വി.എസ്.കുറ്റപ്പെടുത്തി