നാടിനേയും ജനങ്ങളേയും കൂടെക്കൂട്ടിയുള്ള വികസനത്തിന്റെ സൂത്രവാക്യം പങ്കുവെച്ച് മുംബൈയില്‍ താരമായി കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍

single-img
2 February 2016

collector.jpg.image.784.410

നാടിനേയും ജനങ്ങളേയും കൂടെക്കൂട്ടിയുള്ള വികസനത്തിന്റെ സൂത്രവാക്യം പങ്കുവെച്ച് മുംബൈയില്‍ താരമായി കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ എന്‍. പ്രശാന്ത്. ഐഐടി ബോംബെയില്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ആഭിമുഖ്യത്തിലാണ് കലക്ടറുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. ഐഐടി അധ്യാപകരായ പ്രഫ. എന്‍.സി. നാരായണന്‍, പ്രഫ. പ്രദീപ് നായര്‍ എന്നിവരും നൂറോളം വിദ്യാര്‍ഥികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

‘കംപാഷനെറ്റ് കോഴിക്കോട്’ എന്ന വിജയകരമായി നടപ്പാക്കി വന്നപദ്ധതിയെയും ഇതിന്റെ വിവിധ സാധ്യതകളെയും കുറിച്ചു കലക്ടര്‍ സദസ്സിന് വിശദീകരിച്ചു. ഇത് ജീവകാരുണ്യ പ്രവര്‍ത്തനമല്ലെന്നും, കോഴിക്കോടുള്ള ജനങ്ങളുടെ മനസിലെ നന്മ മുതല്‍ക്കൂട്ടാക്കി എല്ലാവരുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു. അതിനുദാഹരണമാണ് ‘ഓപ്പറേഷന്‍ സുലൈമാനി’യെന്നഌഅദ്ദേഹം ചൂണ്ടിക്കാട്ടി.

പുതു തലമുറയ്ക്ക് ലക്ഷ്യബോധം നഷ്ടപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണയുടെ ഫലമായുണ്ടാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ ഇത്തരത്തിലുള്ള എല്ലാ പദ്ധതികള്‍ക്കും നെടും തൂണായി നില്‍ക്കുന്നത് വിദ്യാര്‍ഥികള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് സമൂഹ മാധ്യമങ്ങള്‍ ചാര്‍ത്തിത്തന്ന താരപരിവേഷം തെല്ലൊന്ന് അലോസരപ്പെടുത്തുന്നുവെന്ന് പറഞ്ഞ അദ്ദേഹം ടീം വര്‍ക്കിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ചു. താന്‍ ഒരു മുഖം മാത്രമാണന്നും തന്റെ പിന്നില്‍ അണിനില്‍ക്കുന്ന കൂട്ടായ്മയാണു യഥാര്‍ത്ഥത്തില്‍ വിജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.