യുവാവിനെ അടിച്ചുകൊന്നസംഭവം: പ്രതികള്‍ അറസ്റ്റില്‍

single-img
2 February 2016

trivandrum-youth-assault.jpg.image.784.410തിരുവനന്തപുരം വക്കത്ത് പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ തല്ലിക്കൊന്ന കേസിൽ എല്ലാ പ്രതികളും പിടിയിൽ. സതീഷ്, സന്തോഷ്, വിനായക്, കിരണ്‍ എന്നിവരാണ് പിടിയിലായത്.തിരുവനന്തപുരം കടയ്ക്കാവൂര്‍ റെയില്‍വേ ക്രോസിന് സമീപമാണ് ഇന്നലെ പട്ടാപ്പകല് യുവാവിനെ തല്ലിക്കൊന്നത്. ബൈക്കിലെത്തിയ രണ്ട് യുവാക്കളെ അക്രമിസംഘം അടിച്ചുവീഴ്ത്തിയ ശേഷം മരക്കഷണം കൊണ്ടുള്ള അടിയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കല്‍ കോളേജ് യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. വക്കം മണക്കാട്ട് വീട്ടില്‍ നസീമ ബീവിയുടെ മകന്‍ ഷബീര്‍(23) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പം സഞ്ചരിച്ചിരുന്ന വക്കം പുത്തന്‍നട ക്ഷേത്രത്തിനു സമീപം പുഷ്പമന്ദിരത്തില്‍ ഉണ്ണികൃഷ്ണന്‍(26) ഗുരുതര പരിക്കോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.കൊലയ്ക്ക് പിന്നില്‍ മുന്‍വൈരാഗ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരുവര്‍ഷത്തിനു മുമ്പ്‌നടന്ന പ്രശ്‌നങ്ങളാണ് ഏറ്റുമുട്ടലിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.