ടി.പി ശ്രീനിവാസന് സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച പറ്റിയ സംഭവത്തിൽ ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്.

single-img
1 February 2016

screen-10.39.10[29.01.2016]ടി.പി ശ്രീനിവാസന് സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച പറ്റിയ സംഭവത്തിൽ ഫോർട്ട് അസിസ്റ്റന്‍റ് കമീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്.ദക്ഷിണ മേഖലാ ഐ.ജിയാണു വിശദീകരണം തേടിയിട്ടുള്ളത്. അഞ്ച് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നിർദേശം.

ശ്രീനിവാസന് സുരക്ഷ ഉറപ്പാക്കുന്നതിന് അസിസ്റ്റന്‍റ് കമീഷണർക്ക് വീഴ്ച പറ്റിയെന്ന് ഡി.ജി.പി ടി.പി സെൻകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. കൂടാതെ കൃത്യവിലോപം, മനുഷ്യാവകാശ ലംഘനം എന്നിവ ചൂണ്ടിക്കാട്ടി വിശദീകരണം തേടണമെന്ന് നിർദേശിച്ചു. ഈ സാഹചര്യത്തിലാണ് ഐ.ജിയുടെ നടപടി.

വെള്ളിയാഴ്ച ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാൻ കോവളത്തെത്തിയ ശ്രീനിവാസനെ യാതൊരു പ്രകോപനവും കൂടാതെ എസ്.എഫ്.ഐ തിരുവനന്തപുരം സംസ്ഥാന പ്രസിഡന്‍റ് ജെ.എസ് ശരത് കരണത്ത് അടിക്കുകയായിരുന്നു. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംഭവം നോക്കി നിന്ന രണ്ട് എസ്.ഐമാരെയും മൂന്ന് പൊലീസുകാരെയും തൃശൂർ പൊലിസ് അക്കാദമിയിലേക്ക് നിർബന്ധ പരിശീലനത്തിന് അയച്ചിട്ടുണ്ട്