സരിതയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

single-img
1 February 2016

sarithasnairrr_01022016സോളാര്‍ക്കേസ് ഒതുക്കി തീര്‍ക്കുന്നതിനായി സലീംരാജ്, ബെന്നി ബെഹന്നാന്‍, തമ്പാനൂര്‍ രവി എന്നിവരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും വ്യവസായി എബ്രഹാം കലമണ്ണിലുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും പുറത്ത്.

ബെന്നി ബഹനാനും സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനുമായുള്ള സംഭാഷണം, സരിതയും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലീം രാജുമായുള്ള ശബ്ദരേഖ, സരിതയുടെ സഹായി ബിനുവും തമ്പാനൂര്‍ രവിയുമായുള്ള സംഭാഷണം, ബിനുവും വ്യവസായി എബ്രഹാം കലമണ്ണിലും തമ്മിലുള്ള സംഭാഷണദൃശ്യങ്ങള്‍ എന്നിവയാണ് പുറത്തു വന്ന സിഡികളിലുള്ളത്.

സോളാര്‍ കമ്മീഷനില്‍ നല്‍കേണ്ട മൊഴി സലീംരാജ് സരിതയ്ക്ക് പറഞ്ഞു പഠിപ്പിച്ചു കൊടുക്കുന്നത് ഓഡിയോ ക്ലിപ്പിലുള്ളത്.