ഷീ ടാക്‌സി മാതൃകയില്‍ ഭിന്നലിംഗക്കാര്‍ക്കായി കേരളത്തില്‍ ജി ടാക്‌സി വരുന്നു

single-img
1 February 2016

downloadസ്ത്രീകള്‍ക്കായി ഷീ-ടാക്‌സി ഏര്‍പ്പെടുത്തിയതിനു പിന്നാലെ കേരളത്തില്‍ ഭിന്നലിംഗക്കാര്‍ക്കായി ജീ-ടാക്‌സിയും വരുന്നു. പൂര്‍ണ്ണമായും ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ് പുത്തന്‍ സംരംഭം. സമൂഹത്തിന്റെ മുഖ്യധാരയില്‍ തങ്ങളുടേതായ ഇടംകണ്ടെത്തുവാന്‍ പ്രയാസപ്പെടുന്ന ഇവര്‍ക്ക് താങ്ങാകുന്ന പുതിയ പദ്ധതിയില്‍ ടാക്‌സി സര്‍വ്വീസിന്റെ ഉടമസ്ഥരും തൊഴിലാളികളും ഇവര്‍തന്നെയാകും. സംസ്ഥാനസര്‍ക്കാരാണ് ഭിന്നലിംഗക്കാര്‍ക്ക് പുതിയൊരു തൊഴില്‍മേഖല പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ജി-ടാക്‌സി പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്ക് ജി ടാക്‌സിക്കായി പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്ത് അംഗീകരിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിക്ക് പ്രോത്സാഹനം കൊടുക്കുകയും അത് പ്രാവര്‍ത്തികമാക്കുകയുമാണ് ഗവണ്‍മെന്റ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി എം കെ മുനീര്‍ വ്യക്തമാക്കി. ഈ വരുന്ന മാര്‍ച്ചില്‍ ആദ്യ ടാക്‌സി സര്‍വീസ് സര്‍വീസ് ആരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.