കക്ഷികളുടെ വേദന സ്വന്തം വേദനയായി കാണണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ

single-img
1 February 2016

image

വക്കീല്‍ ഫീസ് തരാന്‍ കഴിവില്ലാതെ ബുദ്ധിമുട്ടുന്ന കക്ഷികളുടെ വേദന സ്വന്തം വേദനയായി കാണണമെന്ന് ജസ്റ്റിസ് ബി. കമാല്‍പാഷ. പണമുള്ളവരില്‍ നിന്നും ഫീസ് വാങ്ങി ഇല്ലാത്തവര്‍ക്ക് സൗജന്യമായി കേസ് നടത്തി ക്കൊടുക്കണമെന്നും അതാണ് സോഷ്യലിസമെനന്ും അദ്ദേഹം പറഞ്ഞു. കേരളാ അഡ്വക്കേറ്റ്‌സ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫീസ് തരാനില്ലാതെ മകളുടെ കമ്മല്‍ പണയം വച്ച് എത്തിയ ആള്‍ക്ക് വക്കീലായിരുന്ന കാലത്ത് പണം മടക്കി നല്‍കിയിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു. അതെ സമയം വക്കീലിന് പണം കൊടുക്കാന്‍ മടിക്കുന്ന കക്ഷികളില്‍ പലരും പ്രോസിക്യൂട്ടര്‍ക്കും ജഡ്ജിക്കും വേണ്ടിയാണെന്ന് പറഞ്ഞാല്‍ പണം കൊടുക്കാറുണ്ട്. അങ്ങനെ വാങ്ങുന്നവരുമു ണ്ടാകാം. അത്തരക്കാരെ സമൂഹം ഒറ്റപെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇനിയും ഒരു ജന്മമുണെ്ടങ്കില്‍ അഭിഭാഷകന്‍ തന്നെയാകാനാണ് ആഗ്രഹം. അത്രമേല്‍ ജോലിയെ സ്‌നേഹിക്കുന്നുണ്ട്. വിശ്വാസ്യതയാണ് ഏത് തൊഴില്‍ മേഖലയിലും ആവശ്യം. അഭിഭാഷകരുമായി സാങ്കേതിക ബന്ധത്തിനപ്പുറം ആത്മബന്ധം സൃഷ്ടിക്കാനാകാത്തതാണ് ക്ലര്‍ക്കുമാര്‍ക്ക് തൊഴില്‍ സ്ഥിരത നഷ്ടപ്പെടാനുള്ള കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഗുമസ്തന്മാര്‍ക്കും വക്കീലന്‍മാരെപ്പോലെ തൊഴില്‍പരമായ കാര്യങ്ങളില്‍ നല്ല അറിവുണ്ടായിരുന്നു. ഇടക്കാലത്ത് അത് നഷ്ടമായി. അഭിഭാഷകരും ക്ലര്‍ക്കുമാരും തമ്മിലുള്ള ബന്ധം സാങ്കേതികം മാത്രമായി മാറുന്നതു കൊണ്ടാണ് അഭിഭാഷക ക്ലര്‍ക്കുമാര്‍ക്ക് തൊഴില്‍ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടാകുന്നത്. അഭിഭാഷക ക്ലര്‍ക്കുമാരുടെ പ്രശ്‌നങ്ങള്‍ ഹൈക്കോടതി റൂള്‍സ് കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.