മാനഭംഗത്തിനിരയായ 15 കാരിക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വീണ്ടും പീഡനം.

single-img
1 February 2016

rapeമാനഭംഗത്തിനിരയായ 15 കാരിക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വീണ്ടും പീഡനം. ജാംഷെഡ്പൂരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എംജിഎം ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ റജിസ്റര്‍ ചെയ്തു.

സംഭവശേഷം ഒളിവില്‍ പോയ സെക്യൂരിറ്റി ജീവനക്കാരനുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ജാംഷെഡ്പൂരിലെ പര്‍സുദിയില്‍ വച്ച് മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ രണ്ടുദിവസം മുമ്പാണ് പോലീസിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഒരാണ്‍കുട്ടിയെ പോലീസ് അറസ്റ് കസ്റഡിയിലെടുത്തിരുന്നു.