കതിരൂർ മനോജ് വധം: അറസ്റ്റൊഴിവാക്കാന്‍ പി.ജയരാജന്‍ ഹൈക്കോടതിയിലേയ്ക്ക്

single-img
1 February 2016

jayarajan1കതിരൂര്‍മനോജ് വധ ഗൂഡാലോചനാ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന്റെ പിന്നാലെ ജയരാജന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു.: കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ അറസ്റ്റ് ഒഴിവാക്കാനാണു അപ്പീൽ.

അതേസമയം കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ കഴിയുന്ന ജയരാജനെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം ജയരാജന്റെ രോഗവിവരങ്ങളുടെ വിശദാംശങ്ങള്‍ സിബിഐ ഇന്നാരായും.