മഹാരാഷ്ട്രയിലെ റായ്ഗഡില്‍ 13 വിദ്യാര്‍ഥികള്‍ തിരയില്‍പെട്ട്‌ മുങ്ങിമരിച്ചു

single-img
1 February 2016

download (1)മഹാരാഷ്ട്രയിലെ റായ്ഗഡില്‍ 13 വിദ്യാര്‍ഥികള്‍ തിരയില്‍പെട്ട്‌ മുങ്ങിമരിച്ചു.പത്ത്​ പെൺകുട്ടികളും മൂന്ന്​ ആൺകുട്ടികളുമാണ്​ മരിച്ചത്​. വിനോദയാത്രയ്ക്കായി പോയ കോളജ് വിദ്യാര്‍ഥികളാണ് ദുരന്തത്തില്‍ പെട്ടത്.മൂന്നു ബസുകളിലായി  120 വിദ്യാര്‍ഥികളും അഞ്ച്​ ​അധ്യാപകരുമാണ്​ വിനോദയാത്ര​ക്കെത്തിയത്​. വൈകുന്നേരം നാല്​ മണിയോടെ വിദ്യാർഥികൾ ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു.അപകടത്തില്‍ പെട്ട അഞ്ച് വിദ്യാര്‍ഥികള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.