കേരളത്തില്‍ ഭരണം മാറി വരുമെന്ന് ഒരു കിത്താബിലും പറഞ്ഞിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

single-img
1 February 2016

L87A7786

വരുന്ന തെരഞ്ഞെടുപ്പിലും കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മുന്നേറുമെന്ന് മന്ത്രി പികെ.കുഞ്ഞാലിക്കുട്ടി. ഭരണം മാറിമാറി വരുമെന്ന് ഒരു കിത്താബിലും പറഞ്ഞിട്ടില്ലെന്നും കൊണേ്ടാട്ടിയില്‍ കേരള യാത്രയ്ക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ അദ്ദേഹം പറഞ്ഞു.

യുഡിഎഫില്‍ ഇളകി കിടക്കുന്ന കല്ലുകളെ അമര്‍ത്തിയൊതുക്കുന്ന ഒരു എഞ്ചിനാണ് ഈ യാത്രയെന്നും അദ്ദേഹംപ പറഞ്ഞു. ഈ യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട് ആരും അസൂയപ്പെടേണ്ടെന്നും ഭരണപക്ഷത്തിരിക്കുന്നവരുടെ ജാഥയ്ക്ക് ഇത്രകണ്ട് ജനസ്വീകാര്യത ലഭിക്കുന്നത് ആദ്യസംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി നയിക്കുന്ന ജാഥയുടെ പേര് നവകേരള യാത്രയെന്നാണ്. എന്നാല്‍ വിദ്യാഭ്യാസ വിചക്ഷണന്‍ ശ്രീനിവാസനെ അടിച്ചു തളളിയിടുന്ന തലമുറയെയാണ് സിപിഎം വാര്‍ത്തെടുക്കുന്നതെന്നും അദ്ദേം പറഞ്ഞു. തിരുവനന്തപുരത്തെയും കൊച്ചിയിലെയും പോലെ ഐടി ടെക്‌നോ പാര്‍ക്ക് കോഴിക്കോട്ടും ഉടന്‍ ആരംഭിക്കും. കരിപ്പൂര്‍ വിമാനത്താവളത്തിന് വരെ ഇതിന്റെ പ്രയോജനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡന്റ് പി.മോയുട്ടി മൗലവി അധ്യക്ഷത വഹിച്ചു.