കയ്യിലും കാലിലും മരച്ചില്ലകള്‍ വളരുന്ന അപൂര്‍വ്വ രോഗവുമായി ഒരു യുവാവ്

single-img
1 February 2016

Abul

കയ്യിലും കാലിലും മരച്ചില്ലകള്‍ പോലുള്ള മുഴകള്‍ വളരുന്ന അപൂര്‍വ്വ രോഗവുമായി ഒരു യുവാവ്. ബംഗ്‌ളാദേശിലെ അബുല്‍ ബജന്‍ദാറാണ് പത്തുവര്‍ഷമായി ഈ രോഗവുമായി ജീവിക്കുന്നത്. കൈയിലും കാലിലും നിറയെ മരച്ചില്ലകള്‍ പോലെ മുഴകള്‍ നിറഞ്ഞ ജീവിതം ബജന്‍ദാറിനെ ഏറെ വേദനിപ്പിക്കുകയാണ്.

പലര്‍ക്കും താന്‍ ഒരു അദ്ഭുത ജീവിയാണെന്ന് 10 വര്‍ഷമായി ഈ അപൂര്‍വ രോഗവുമായി ജീവിക്കുന്ന ബജന്‍ദാര്‍ പറയുന്നു. എന്നാല്‍ ഈ അപൂര്‍വരോഗം ശസ്ത്രക്രിയയിലൂടെ മാറ്റാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അഞ്ചുകിലോയോളം വരുന്ന മുഴകള്‍ ഉടനെ നീക്കം ചെയ്യുമെന്നും അമദ്ദഹം പറഞ്ഞു.

കൈയിലും കാലിലുമൊക്കെ ചെറിയ മുഴകളാണ് ആദ്യം കണ്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുഴകളുടെ വലിപ്പവും എണ്ണം കൂടിവരികയായിരുന്നു. പിന്നീട് ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയായി. പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ സൈക്കിള്‍ റിക്ഷയോടിക്കുന്ന ജോലി ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോള്‍ കൈയിലും കാലിലും നിറയെ രണ്ടും മൂന്നും ഇഞ്ച് വലിപ്പമുള്ള മുഴകളാണ്.

ബംഗ്‌ളാദേശിലെ ഒരു സംഘം ഡോക്ടര്‍മാരാണ് ബജന്‍ദാറിന്റെ ശസ്ത്രക്രിയ ചെയ്യുന്നത്.