പെട്രോളിനു ഒരു രൂപയും ഡീസലിനു 1.50 രൂപ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിനു പിന്നാലെ പെട്രോള്‍ ലിറ്ററിനു നാലു പൈസയും ഡീസലിനു മൂന്നു പൈസയും കുറച്ചു

single-img
1 February 2016

petrol pump

പെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോള്‍ ലിറ്ററിനു നാലു പൈസയും ഡീസലിനു മൂന്നു പൈസയുമാണു കുറച്ചത്. ഞായറാഴ്ച പെട്രോളിനു ഒരു രൂപയും ഡീസലിനു 1.50 രൂപ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ധനങ്ങളുടെ വില കുറയ്ക്കല്‍ നാമമാത്രമായത്.

സാമ്പത്തിക കമ്മി മറികടക്കാനാണു കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ മൂന്നാം തവണയാണു തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്.