പ്രമുഖ നാടകസിനിമസീരിയല്‍ നടന്‍ ജി.കെ.പിള്ള അന്തരിച്ചു

single-img
31 January 2016

downloadപ്രമുഖ നാടകസിനിമസീരിയല്‍ നടന്‍ ചവറ പന്മന നികുഞ്ജത്തില്‍ ജി.കെ.പിള്ള (84)  അന്തരിച്ചു.കൊല്ലം അമ്മച്ചിവീട് രാധാഭവനത്തില്‍ കെ.പി. ഗോപാലപിള്ളയുടെയും കുഞ്ഞിയമ്മയുടെയും മകനാണ്. കാഴ്ചക്കുറവ് മൂലം അഞ്ചുവര്‍ഷമായി അഭിനയരംഗത്തുനിന്ന് വിട്ടുനിന്ന ഇദ്ദേഹത്തിന്‍െറ അന്ത്യം മകള്‍ ഉഷാകുമാരിയുടെ ഓയൂരിലെ വീട്ടില്‍ ശനിയാഴ്ച രാത്രി 9.15 ഓടെയായിരുന്നു.കെ.എസ്.ആര്‍.ടി.സി.യില്‍ ചെക്കിങ് ഇന്‍സ്‌പെക്ടറായിരുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തനടക്കം ഒട്ടേറെ ചലച്ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്.എ.എന്‍. തമ്പി സംവിധാനം ചെയ്ത ‘മാസപ്പടി മാതുപിള്ള’യിലൂടെയാണ് ചലച്ചിത്രലോകത്തത്തെിയത്.ഭാര്യ: മാധവിക്കുട്ടിയമ്മ. മക്കള്‍: ജയശ്രീ, ഉഷ, വിജയശ്രീ, ബിന്ദുശ്രീ. ശവസംസ്‌കാരം ഞായറാഴ്ച രാത്രി 7.30ന് മുളങ്കാടകം ശ്മശാനത്തില്‍ നടക്കും.