വെള്ളാപ്പള്ളി നടേശന് വൈ കാറ്റഗറി സുരക്ഷ

single-img
31 January 2016

vellapallyഎസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. 13 സി.ഐ.എസ്.എഫ്. ജവാന്മാര്‍ ഞായറാഴ്ച വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ എത്തും. അല്‍ ഉലമ എന്ന തീവ്രവാദി സംഘടനയുടെ ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് വെള്ളാപ്പള്ളിക്ക് കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്.വെള്ളാപ്പള്ളിയുടെ പൊതുപരിപാടികള്‍ ഉള്‍പ്പെടെയുള്ളകാര്യങ്ങള്‍ ഇനി സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും.