ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ട്വന്റി ട്വന്റിയില്‍ ഇന്ത്യയ്ക്ക് ജയം

single-img
31 January 2016

downloadഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ട്വന്റി ട്വന്റിയില്‍ ഇന്ത്യയ്ക്ക് ജയം. അവസാന മത്സരത്തില്‍ ആതിഥേയരെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര 30-ന് സ്വന്തമാക്കിയത്.രോഹിത് ശര്‍മയും (52), വിരാട് കോഹ്‌ലിയും (50) ഇന്ത്യയ്ക്ക് വേണ്ടി അര്‍ധ സെഞ്ചുറി നേടി. റെയ്‌ന 49 റണ്‍സ് എടുത്തു. ധവാന്‍ 26 റണ്‍സും യുവരാജ് സിംഗ് 15 റണ്‍സും എടുത്തു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 198 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അവസാന പന്തിലാണ് ലക്ഷ്യം കണ്ടത്. സ്‌കോര്‍: ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 197 റണ്‍സ്. ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200. ഈ മത്സരത്തോടെ ഐസിസി ട്വന്റി 20 റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തി.ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 71 പന്തില്‍ നിന്ന് 124 റണ്‍സ് നേടിയ വാട്‌സന്റെ ബാറ്റിംഗ് പ്രകടനത്തിലാണ് ഓസീസ് മികച്ച സ്‌കോറിലെത്തിയത്.