പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടി

single-img
31 January 2016

petrolരാജ്യത്ത്‌ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളുടെ എക്‌സൈസ്‌ നികുതി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് ഒരുരൂപയും ഡീസലിന് 1.50 രൂപയുമാണ് കൂട്ടിയത്. ഇതുവഴി 3,200 കോടി രൂപയുടെ അധികവരുമാനം കേന്ദ്രം ലക്ഷ്യമിടുന്നു. ഈ മാസം ഇതു മൂന്നാം തവണയാണു കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ്‌ നികുതി വര്‍ധിപ്പിക്കുന്നത്‌.ജനവരി 15നാണ് അവസാനമായി തീരുവ കൂട്ടിയത്. അന്ന് 0.75 രൂപ പെട്രോളിനും രണ്ടുരൂപ ഡീസലിനും കൂട്ടിയിരുന്നു.