എറണാകുളം പെരുമ്പാവൂരിനടുത്ത് പാറമടയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു • ഇ വാർത്ത | evartha
Kerala

എറണാകുളം പെരുമ്പാവൂരിനടുത്ത് പാറമടയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

accident-logo3എറണാകുളം പെരുമ്പാവൂരിനടുത്ത് പാറമടയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. രാവിലെ പെരുമ്പാവൂര്‍ ചീനിക്കുഴിയിലെ പാറമടയിലായിരുന്നു അപകടം.പാറമടയിലെ മണ്ണുമാന്തി യന്ത്രത്തിന്‍റെ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി പ്രകാശാണ് മണ്ണിനടിയില്‍പ്പെട്ട് മരിച്ചത്. പാറക്ക് മുകളിലെ മണ്ണ് നീക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയാ‍യിരുന്നു. ഉടൻ തന്നെ അഗ്നിശമനസേനയും പൊലീസും ചേർന്ന് മണ്ണ് നീക്കി പ്രകാശിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.