ദേശീയ പതാക കത്തിച്ച ശേഷം ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

single-img
31 January 2016

dileepanചെന്നൈ: ഇന്ത്യന്‍ ദേശീയ പതാക കത്തിച്ചതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്  ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നാഗപട്ടണം സ്വദേശി ദിലീപന്‍ മഹേന്ദ്രനാണ് ദേശീയപതാക കത്തിച്ച് ആ ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടത്. വെള്ളിയാഴ്ച്ച രാത്രി ഫേസ്ബുക്കിലിട്ട ചിത്രങ്ങള്‍ വിവാദമാക്കുന്നുവെന്ന് കണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ തന്നെ പിന്‍വലിച്ചിരുന്നു.

തമിഴ് വിപ്ലവനേതാവ് പെരിയാറിന്റെ പിന്തുടര്‍ച്ചക്കാരനാണ് താന്‍ എന്നാണ് ദിലീപന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വില്ലുപുരത്ത് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യയിലും, ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യയിലും കുറ്റക്കാരയാവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും ഇയാളുടെ പ്രൊഫൈലിലുണ്ട്.  സംഭവത്തില്‍ പരാതി ലഭിച്ചതായും യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ചെന്നൈ സിറ്റി പോലീസ്  അറിയിച്ചു.