കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇനി കണ്ണീരോടെ ഇറങ്ങിപ്പോകാന്‍ പാടില്ലെന്ന്‍ കെ. മുരളീധരന്‍ • ഇ വാർത്ത | evartha
Kerala

കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇനി കണ്ണീരോടെ ഇറങ്ങിപ്പോകാന്‍ പാടില്ലെന്ന്‍ കെ. മുരളീധരന്‍

MURALEEDHARANതിരുവനന്തപുരം: കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇനി കണ്ണീരോടെ ഇറങ്ങിപ്പോകാന്‍ പാടില്ലെന്നു കെ. മുരളീധരന്‍ എം.എല്‍.എ. കെ. കരുണാകരനും എ.കെ ആന്റണിയും ചെയ്യാത്ത തെറ്റിന്റെ പേരിലാണ്‌ മുഖ്യമന്ത്രി പദമൊഴിഞ്ഞത്‌. ഇനിയാര്‍ക്കും ആ ഗതി വരാന്‍ പാടില്ലെന്ന് മുരളീധരന്‍ പറഞ്ഞു. കെ. കരുണാകരനെ പിന്നില്‍നിന്നും കുത്തിയവരുടെ കണക്കെടുക്കുന്നതിനേക്കാള്‍ കുത്താത്തവരുടെ കണക്കെടുക്കുന്നതാണ്‌ എളുപ്പം.  ഗാന്ധി ഘാതകനായ ഗോഡ്‌സേയ്‌ക്കു പോലും പറയാനുള്ള അവസരം നല്‍കിയ ഇന്ത്യയിലെ നീതിന്യായ വ്യവസ്‌ഥയില്‍ തൃശൂര്‍ വിജിലന്‍സ്‌ ജഡ്‌ജിയുടെ ലക്ഷ്യം സംശയാസ്‌പദമാണ്‌. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ ഗൂഢാലോചനയില്‍ ജഡ്‌ജിക്കും പങ്കുണ്ടോയെന്നു ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.