ഫെയ്‌സ്ബുക്ക് തോക്കു വില്‍പ്പന നിരോധിച്ചു

single-img
31 January 2016

dislike-facebook-buttonഫെയ്‌സ്ബുക്കിലൂടെയുള്ള തോക്കു  വില്‍പ്പന നിരോധിച്ചു.  വ്യക്തികള്‍ തമ്മിലുള്ള തോക്കിടപാട് ഫെയ്‌സ്ബുക്കിലൂടെ ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ഇത് സമൂഹസുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് തീരുമാനമെന്ന് സ്ഥാപന മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

അമേരിക്കയില്‍ തോക്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രസിഡന്റ് ബരാക് ഒബാമ അടുത്തയിടെ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.  ഈ അഭിപ്രായംകൂടി കണക്കിലെടുത്താണ് ഫെയ്‌സ് ബുക്കിന്റെ പുതിയതീരുമാനം.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കൂടുതല്‍ ആളുകള്‍ ഓണ്‍ലൈന്‍ വാങ്ങല്‍ വില്‍പ്പനയ്ക്ക് ഫെയ്‌സ്ബുക്കിനെയാണ് ആശ്രയിക്കുന്നത്. ഇത്തരമൊരു അവസരം ദുരുപയോഗപ്പെടുത്തുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു.  നിലവില്‍ കഞ്ചാവ്, നിരോധിക്കപ്പെട്ട മരുന്നുകള്‍ തുടങ്ങിയവയുടെ വില്‍പ്പനയ്ക്ക് ഫെയ്‌സ്ബുക്കില്‍ നിരോധനമുണ്ട്.