മോദി സര്‍ക്കാര്‍ നേരിടാന്‍ പോകുന്നത് ഇന്ദിരാഗാന്ധി സര്‍ക്കാരിനുണ്ടായ അതേ ദുര്‍വിധിയെന്ന് യശ്വന്ത് സിന്‍ഹ

single-img
31 January 2016

yashwant_sinhaന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി സര്‍ക്കാറിന്റെ ഗതി തന്നെയാവും നരേന്ദ്ര മോദി സര്‍ക്കാറിനും ഉണ്ടാവുകയെന്ന് ബി.ജെ.പി  നേതാവ് യശ്വന്ത് സിന്‍ഹ. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞടുപ്പില്‍ ഇന്ദിരാഗാന്ധി വന്‍ തോല്‍വിയാണ് നേരിട്ടത്.   ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ മഹത്തായ സ്ഥാനമുണ്ട്, എന്നാല്‍ ഇപ്പോള്‍ ഇവിടെ ചര്‍ച്ചകള്‍ നടക്കുന്നില്ല, ഇത് ആശങ്കയുണര്‍ത്തുന്നതാണ്.

ഇക്കാര്യത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കണമെന്നും മുന്‍കരുതല്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തുറന്ന ചര്‍ച്ചകളില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയെ വിട്ടുനല്‍കരുത്. ചര്‍ച്ചകളെ അവഗണിച്ചതാണ് 1977ല്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കിയതെന്നും അടിയാന്തരാവസ്ഥയോട് ജനങ്ങള്‍ പ്രതികരിച്ചത് എങ്ങനെയെന്ന് കണ്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.