ഗോഡ്‌സെ ഭ്രാന്തനായിരുന്നെന്ന്‌ ഉമാ ഭാരതി

single-img
31 January 2016

36898Uma-Bharathiന്യൂഡല്‍ഹി:  നാഥുറാം ഗോഡ്‌സെ ഭ്രാന്തനായിരുന്നെന്ന്‌ കേന്ദ്രമന്ത്രി ഉമാ ഭാരതി. ഗംഗാ ശുചീകരണവുമായി ബന്ധപ്പെട്ട പരിപാടിയിലാണ്‌ ഗോഡ്‌സയെ പേരെടുത്ത്‌ പറയാതെ ഭ്രാന്തനെന്ന്‌ വിശേഷിപ്പിച്ചത്‌. ഗാന്ധിജി ജീവിച്ചിരിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ എന്നും ജീവിക്കുമെന്നും ഉമാ ഭാരതി പറഞ്ഞു.

ഇതിനിടെ ഗോഡ്‌സയെ കുറിച്ച്‌ പുസ്‌തകമിറക്കാനുള്ള ഗോവയിലെ ബി.ജെ.പി സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിംഗ്‌ രംഗത്തെത്തി. ഗാന്ധിജിയുടെ ഘാതകനെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമം നിര്‍ഭാഗ്യകരമാണെന്ന്‌ ദിഗ്‌വിജയ്‌ സിങ്‌ ചൂണ്ടിക്കാട്ടി.