കെ.ബാബു മന്ത്രി സ്ഥാനത്തേക്ക് വരുന്നതില്‍ അപാകതയില്ല-വി.എം സുധീരന്‍

single-img
31 January 2016

sudheeran-650_050414104731കൊച്ചി: കെ.ബാബു മന്ത്രി സ്ഥാനത്തേക്ക് വരുന്നതില്‍ അപാകതയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഹൈക്കോടതി വിധി വന്നതോടെ കീഴ്‌ക്കോടതി വിധി അപ്രസക്തമായിപ്പോയെന്നും, വിജിലന്‍സ് ജഡ്ജി അനാവശ്യ തിടുക്കം കാട്ടിയതാണെന്ന് ഹൈക്കോടതിക്കടക്കം മനസിലായിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. വിജിലന്‍സ് ജഡ്ജിക്ക് എതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ശരിയായില്ലെന്നും സുധീരന്‍ മാധ്യമങ്ങളെ അറിയിച്ചു

സിപിഐഎമ്മും മദ്യലോബിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന്  സുധീരന്‍ പറഞ്ഞു. ആരോപണങ്ങളുടെ പേരില്‍ മുന്‍പെങ്ങും ഇല്ലാത്ത തരത്തില്‍ മന്ത്രിമാരെ തടഞ്ഞ്, സിപിഐഎം അരാജകമായ അവസ്ഥ സൃഷ്ടിക്കുകയാണ്. ഇത് അപലപനീയമാണെന്നും വി.എം.സുധീരന്‍ വ്യക്തമാക്കി.

ടി.പി.ശ്രീനിവാസനെ ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകനെതിരെ നടപടി എടുത്ത് മാത്രം അവസാനിപ്പിക്കുവാന്‍ പറ്റുന്നതല്ല ആ വിഷയം. അതില്‍ പിണറായി ആദ്യം നടത്തിയ പരാമര്‍ശം മുറിവില്‍ മുളകുപുരട്ടുന്നത് പോലെയായിപോയെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ശ്രീനിവാസനെതിരായ എസ്എഫ്‌ഐക്കാരുടെ മര്‍ദനത്തില്‍ ശക്തമായ ജനാഭിപ്രായം വന്നതിനെ തുടര്‍ന്നാണ് പിണറായി മാറ്റിപ്പറയാന്‍ തയ്യാറായത്. സിപിഐഎം അക്രമരാഷ്ട്രീയം അവസാനിപ്പിക്കുവാന്‍ തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു.