മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കാര്‍ക്കിച്ചു തുപ്പിയതിന് വിജയകാന്തിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു

single-img
31 January 2016

Vijayakanthചെന്നൈ: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കാര്‍ക്കിച്ചു തുപ്പിയെന്ന പരാതിയില്‍ നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെതിരെ കോടതി നടപടി.  പരാതി സത്യമാണെങ്കില്‍ വിജയകാന്തിനെതിരെ നടപടിയെടുക്കാനാണ് മദ്രാസ് ഹൈകോടതി നിര്‍ദ്ദേശം.

കഴിഞ്ഞ മാസം ഡിഎംഡികെ സംഘടിപ്പിച്ച രക്ത പരിശോധന ക്യാമ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് താരം മോശമായി പ്രതികരിച്ചെന്നും മാധ്യമപ്രവര്‍ത്തകരുടെ നേരെ കാര്‍ക്കിച്ചു തുപ്പിയെന്നും പരാതി.   പരാതി സ്വീകരിച്ച മദ്രാസ് ഹൈക്കോടതി അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

അണ്ണാ ഡിഎംകെ അധികാരത്തിലെത്തുമോ ന്നെ ചോദ്യത്തിന് നിങ്ങള്‍ക്ക് ജയലളിതയോട് അതേ ചോദ്യം ചോദിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു താരത്തിന്റെ മറുചോദ്യം. നിങ്ങള്‍ക്ക് ചോദിക്കാന്‍ ധൈര്യമുണ്ടാക്കില്ല എന്ന് പറഞ്ഞ് വിജയകാന്ത് തുപ്പുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയതില്‍ നടന്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.