സോളാര്‍ കേസില്‍ ചാണ്ടി ഉമ്മനെതിരെയുളള ആരോപണം; നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ ചാണ്ടി

single-img
31 January 2016

Oommen-Chandy_3പുതുപ്പള്ളി: മകന്‍ ചാണ്ടി ഉമ്മനെതിരെയുളള സരിത എസ്.നായരുടെ ആരോപണത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  തനിക്കെതിരായ ആരോപണങ്ങള്‍ ശരിയാണെങ്കില്‍ മുഖ്യമന്ത്രിയായിട്ടല്ല ജനപ്രതിനിധിയായിരിക്കാന്‍പോലും താന്‍ യോഗ്യനല്ല.
ആരോപണത്തില്‍ ഒരു ശതമാനമെങ്കിലും ശരിയുണ്ടെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പുതുമയില്ലാത്ത ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ജനങ്ങളുടെ വിശ്വാസം തനിക്കുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.  തനിക്കെതിരെ മാത്രം ആരോപണമുന്നയിച്ചിരുന്നവര്‍ ഇപ്പോള്‍ കുടുംബത്തെയും വെറുതെ വിടുന്നില്ല. ബാറുടമകളും സിപിഐഎമ്മും അട്ടിമറി രാഷ്ട്രീയത്തിന് കളമൊരുക്കാമെന്ന് സ്വപ്നം കാണുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാറുടമകള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാലാണ് പ്രതിപക്ഷം ബാറുടമകള്‍ക്കൊപ്പം ചേര്‍ന്നത്.